മലപ്പുറം: ബന്ധുക്കളായ പെണ്‍കുട്ടികളുടേത് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയ കേസില്‍ പ്രതി അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസ് ആണ് അറസ്റ്റിലായത്.
അഞ്ച് വയസ് മുതലുള്ള കുട്ടികളുടെ ചിത്രങ്ങള്‍ വരെ നിതിന്‍ മോര്‍ഫ് ചെയ്തെന്ന് പൊലീസ് പറയുന്നു. ടെലഗ്രാമില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
അടുപ്പക്കാരായ പെണ്‍കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കയറി ഇവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.
ചെറിയ കുട്ടികള്‍ മുതല്‍ 40 വയസ് പ്രായമുള്ളവരുടെ ചിത്രങ്ങള്‍ വരെ പ്രതി ദുരുപയോഗം ചെയ്തതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ടെലഗ്രാമിനോടും വിവരങ്ങള്‍ തേടിയിരുന്നു.